സംരക്ഷണം നൽകണം; കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യയും മക്കളും നവ കേരളസദസിൽ, മുഖ്യമന്ത്രിക്ക് നിവേദനം
തൃശൂർ: ചാവക്കാട് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്നയും, മക്കളും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.ഹനീഫയുടെ കുടുംബാംഗങ്ങളിൽ നിന്നും നിരന്തരമായ ഭീഷണി നേരിടുന്നയായും,അവകാശങ്ങൾ തടഞ്ഞുവെക്കുന്നതായും ബന്ധപ്പെട്ട് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഷഫ്‌ന പരാതി നൽകിയിരുന്നു. തുടർന്നാണ് നവകേരള സദസ്സിന്റെ ഭാഗമായി ഇന്ന് തൃശ്ശൂരിൽ നടന്ന പ്രഭാതയോഗത്തിൽ ഹനീഫയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.