ശ്രീനഗറില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തി; ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു

ജമ്മു കശ്മീരിലെ ശ്രീനഗറിലെ അലംഗരി മാര്‍ക്കറ്റില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തി. ബോംബുണ്ടാകാന് സാധ്യതയുണ്ടെന്ന് പരിഭ്രാന്തരായ ആളുകള്‍ സുരക്ഷാ സേനയെ വിവരമറിയിച്ചു.
സ്ഥലത്ത് പൊലീസും സൈനികരും ബോംബ് സ്ക്വാഡും പരിശോധ നടത്തുകയാണ്. ഉച്ചയ്ക്ക് ശേഷമാണെന്ന് വസ്തു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ശ്രീനഗറിലെ തിരക്കേറിയ അലംഗരി മേഖലയില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരന്നിരുന്നു. സംശയാസ്പദമായ ഈ വസ്തു റോഡിന് നടുവിലെ ഡിവൈഡറിലാണ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. സ്ഥലത്തെത്തിയ സുരക്ഷാസേന പ്രദേശം മുഴുവന്‍ വളയുകയും ഹൈവേയില്‍ വാഹന ഗതാഗതം തടയുകയും ചെയ്തു.
തിരക്കേറിയ പ്രദേശമായതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോംബ് സ്ക്വാഡിലെ സൈനികര്‍ വസ്തു അവിടെ നിന്ന് നീക്കം ചെയ്യുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ബാഗിലെ മെറ്റീരിയലിന്റെ തരം സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം, സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാര്‍ക്കറ്റില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ സഹായത്തോടെ ആരാണ് ഈ വസ്തു ഇവിടെ വെച്ചതെന്ന് പരിശോധിച്ചുവരികയാണ്.

