KSDLIVENEWS

Real news for everyone

രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം; ഗുരുതര പരിക്കേറ്റ് മൂന്ന് വയസുള്ള കുഞ്ഞുള്‍പ്പെടെ ചികില്‍സയില്‍

SHARE THIS ON

കൊല്ലം: സംസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി നാല് മരണം. കൊല്ലത്തും എറണാകുളത്തും ആണ് അപകടങ്ങള്‍ ഉണ്ടായത്. കൊല്ലത്ത് കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.ഈ അപകടത്തില്‍ കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണന്‍,ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്നലെ അര്‍ധരാത്രിയിലാണ് അപകടം ഉണ്ടായത്


എറണാകുളം എസ്.എന്‍. ജംങ്ഷനില്‍ ലോറി ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.ചോറ്റാനിക്കര സ്വദേശി അശ്വിന്‍ (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അജിത്ത് ആശുപത്രിയില്‍.ചികിത്സയില്‍ ആണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!