KSDLIVENEWS

Real news for everyone

മര്‍ദ്ദിച്ചു; മുടിയില്‍ പിടിച്ച്‌ വലിച്ചു; അഞ്ച് വയസുകാരനെ മര്‍ദ്ദിച്ച്‌ അവശനാക്കി അദ്ധ്യാപകന്‍; കുട്ടി ആശുപത്രിയില്‍

SHARE THIS ON

പറ്റ്ന : അഞ്ചു വയസുകാരന് നേരെ അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം. പറ്റ്നയിലെ ഒരു ട്യൂഷന്‍ സെന്ററിലാണ് സംഭവം . ചോട്ടു എന്ന അദ്ധ്യാപകനാണ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്.മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവരം പുറംലോകം അറിയുന്നത്.

അടിയുടെ വേദന കൊണ്ട് കരയുന്ന കുട്ടിയെ ദൃശ്യത്തില്‍ കണാന്‍ സാധിക്കും . ആദ്യം ഒരു വടി കൊണ്ടാണ് ഇയാള്‍ കുട്ടിയെ അടിക്കുന്നത് . അടിയുടെ ശക്തിയില്‍ ഇത് ഒടിഞ്ഞുപോയതോടെ രണ്ട് കഷണവും ചേര്‍ത്ത് വെച്ചാണ് മര്‍ദ്ദിച്ചത്. കൂടാതെ കുട്ടിയുടെ മുടിയില്‍ പിടിച്ച്‌ വലിക്കുകയും ചെയ്യുന്നുണ്ട്.

നിര്‍ത്താതെ കരയുന്ന കുട്ടിയെ ഇയാള്‍ തുടര്‍ച്ചയായി മര്‍ദ്ദിക്കുകയാണ് ചെയ്യുന്നത് . അതേസമയം അദ്ധ്യാപകന്റെ ഈ പ്രവര്‍ത്തിയില്‍ ഭയന്ന് മറ്റുകുട്ടികള്‍ മാറി നില്‍ക്കുകയായാരുന്നു. സമീപവാസിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

ഈ അദ്ധ്യാപകന്റെ പേര് ചോട്ടു എന്ന് ആണെന്നും. ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നും. അതിനാലാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും ട്യൂഷന്‍ സെന്റര്‍ ഉടമ അമര്‍കാന്ത്് പറഞ്ഞു . സംഭത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!