KSDLIVENEWS

Real news for everyone

കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ നിന്ന് സൂചി പുറത്തെടുത്ത സംഭവം: ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

SHARE THIS ON

പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ നിന്ന് സൂചി പുറത്തെടുത്ത സംഭവത്തില്‍ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സക്കിടെ ശരീരത്തില്‍ സൂചി കയറാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ടിന് കൈമാറും. എന്നാല്‍ സൂചിയുടെ ശാസ്ത്രീയ പരിശോധന നടത്താതെയാണ് റിപ്പോര്‍ട്ട് കൈമാറുന്നത്.

ഒരു വര്‍ഷത്തോളമാണ് കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ സൂചി തറച്ചിരുന്നത്. ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ മകള്‍ അദ്വികയാണ് സൂചിയുമായി ജീവിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ പ്രസവ ചികിത്സ സമയത്താണ് കുട്ടിയുടെ ശരീരത്തിനുള്ളില്‍ സൂചി കുടുങ്ങിയത്.

കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടന്ന സര്‍ജറിയിലൂടെ സൂചി പുറത്തെടുത്തിരുന്നു. ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!