KSDLIVENEWS

Real news for everyone

തൂഫാൻ രണ്ടാം ഘട്ടം; കുടുംബശ്രീയും ഹരിതകർമ്മ സേനയും ഭാഗമാകും; ബോധവത്കരണത്തിന് മുൻതൂക്കം

SHARE THIS ON

കോഴിക്കോട്: തൂഫാന്‍ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം രണ്ടാം ഘട്ടം ആരംഭിക്കും. ജനങ്ങളെ മുന്‍നിര്‍ത്തിയാകും രണ്ടാം ഘട്ടം. ബോധവത്കരണത്തിനാണ് മുൻതൂക്കം. കുടുംബശ്രീയും ഹരിതകർമ്മ സേനയും തൂഫാന്റെ ഭാഗമാകും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം തൂഫാൻ പതാക ഉയർത്തും.

എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഉൾപ്പെടുത്തി തൂഫാൻ സമിതി രൂപീകരിക്കും. വാര്‍ഡുകളിലാകും സമിതി രൂപീകരിക്കുക. തൂഫാൻ ഗ്രാമസഭകള്‍ ചേരും, തൂഫാന്‍ വാരിയേഴ്സിനെ കണ്ടെത്തും. ഗ്രാമങ്ങളെ ചേർത്തു നിർത്തുകയാണ് ലക്ഷ്യം. 28ന് രണ്ടാം ഘട്ടം തുടക്കമാകും. അന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർത്തും. വാർഡുകളിൽ ബീറ്റ് പൊലീസുകാരെ നിയമിക്കും. ജനജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മയക്കു മരുന്നാണ്. അമ്മ മാരുടെയും സഹോദരി മാരുടെയും പിന്തുണ തൂഫാന് ലഭിച്ചു. ആശുപത്രികളിൽ തൂഫാൻ കെയർ ആരംഭിക്കുന്നു. പുനരധിവാസവും ചികിത്സയും ആണ് തൂഫാൻ കെയർ. ലഹരി മാഫിയ കരുത്തുള്ളതാണ്. പോലീസിനെ മാഫിയ ആക്രമിക്കുന്നു. 1883 പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു.10070 ലഹരി കേസ് പോലീസ് രജിസ്റ്റർ ചെയ്തു. തദ്ദേശ വകുപ്പുമായി ചേർന്നു തൂഫാൻ സന്ദേശം ഞങ്ങളിൽ എത്തിക്കും. തൃത്താല പഞ്ചായത്ത്, അയൽക്കൂട്ടം എല്ലാം തൂഫാന്റെ ഭാഗമാകും. ഒന്നാം ഘട്ടം നിർത്താതെ ആണ് രണ്ടാം ഘട്ടം ശക്തമാക്കുക.

തൂഫാനിൽ 10070 കേസുകൾ രജിസ്റ്റർ ചെയ്തു. 23.4 കിലോ എംഡിഎംഎ പിടികൂടി.1214.354 കിലോ കഞ്ചാവ് പിടിച്ചു. 6215 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.പഞ്ചയത് വകുപ്പ് തൂഫാനിൽ ഗ്രാമങ്ങൾ ചേർന്ന് നിൽക്കും. 28 നു എല്ലാം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർത്തും. ഡീ എഡിക്ഷൻ സെന്ററുകൾക്ക് പഞ്ചായത്ത് തലത്തിൽ ലൈസൻസ് നൽകും. നിയമം മറ്റും. കാസർഗോഡ് എംഡിഎംഎ കേസ് പിടിച്ച പൊലീസിന് അഭിനന്ദനങ്ങൾ.

ചെന്തേര പോലീസ് അവരുടെ ഫോൺ പിടിച്ചു. ഫോൺ കോടതിയിൽ ആണ്. കോടതി ഫോറൻസിക് പരിശോധനക്ക് അയക്കും. ഗാന സ്വദേശിവരെ ഈ കേസിന്റെ ഭാഗമായി പിടിച്ചു. ഗുജറാത്ത്‌ സ്വദേശി ഉൾപ്പടെ അറസ്റ്റിൽ ആയിട്ടുണ്ട്. വളരെ വലിയ കേസ് ആണ് കാസർഗോഡ് MDMA കേസ്. ഫോട്ടോ എടുക്കുന്നത് ഒരുപാട് പേർ ഉണ്ടാകും. ഫോട്ടോ എടുക്കുന്ന ആൾ കുറ്റം ചെയ്‌താൽ ഒരു സഹായവും കിട്ടില്ല. ബന്ധം ഉള്ള ആൾ കുറ്റം ചെയ്താലും ശക്തമായ നടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി ശക്തമായ നടപടി എടുക്കാൻ പറഞ്ഞു. മെസി തട്ടിപ്പ് കേസിൽ SIT ആദ്യ യോഗം ചേർന്നു. അവർ അവരവരുടെ അന്വേഷണവുമായി മുന്നോട്ട് പോകും. രമ്യ ഹരിദാസ് വിഷയം ഞാൻ കൃത്യമായി അറിഞ്ഞില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞത് തന്നെ, സൈബർ കുറ്റ കൃത്യങ്ങൾ ഏറുന്നു. സൈബർ ക്രൈം നേരിടാൻ പുതിയ പ്രോജക്ട് തുടങ്ങും. പി എം ശ്രീ കമ്മറ്റി യോഗം ചേർന്നു. റിപ്പോർട്ട്‌ വന്നാൽ മന്ത്രി സഭ തീരുമാനം എടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!