KSDLIVENEWS

Real news for everyone

ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ്; ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതായി ലോകാരോഗ്യസംഘടന

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത ചുമ, ജലദോഷ സിറപ്പുകള്‍ കഴിച്ച്‌ ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതായി ലോകാരോഗ്യസംഘടന. ഇതുസംബന്ധിച്ച്‌ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിച്ച നാല് ചുമ, ജലദോഷ സിറപ്പുകളെക്കുറിച്ചാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സിറപ്പുകളുടെ സാമ്ബിള്‍ പരിശോധിച്ചതില്‍ അവയില്‍ കൂടിയ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. അവ വൃക്ക തകരാറുകള്‍ക്കും കുട്ടികള്‍ക്കിടയില്‍ 66 മരണങ്ങള്‍ക്കും കാരണമാകുമെന്നും ഡബ്ല്യൂഎച്ച്‌ഒ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!