KSDLIVENEWS

Real news for everyone

രാജവെമ്പാലയെ കണ്ടുവെന്ന പ്രചാരണം; ടൂറിസം കേന്ദ്രത്തെ ലക്ഷ്യമാക്കി സഞ്ചാരികളെ അകറ്റാന്‍ വേണ്ടിയുള്ള ശ്രമമെന്ന് നാട്ടുകാര്‍

SHARE THIS ON

നീലേശ്വരം: ടൂറിസം കേന്ദ്രത്തെ ലക്ഷ്യമാക്കി രാജവെമ്ബാല പ്രചാരണം. സഞ്ചാരികളെ അകറ്റാന്‍ വേണ്ടിയുള്ള ശ്രമമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ എത്താറുള്ള തൈക്കടപ്പുറം അഴിത്തലയില്‍ രാജവെമ്ബാലയെ കണ്ടെന്നും, ഇതിനെ പിടികിട്ടിയില്ലെന്നും ജാഗ്രത പാലിക്കണമെന്നും പറഞ്ഞുള്ള ശബ്‌ദ സന്ദേശം പാമ്ബിന്റെ ചിത്രം സഹിതം വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

എന്നാല്‍ ഇത് വ്യാജമാണെന്നും തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അഴിത്തല കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

ആരോ തമാശയ്ക്ക് വേണ്ടി ചെയ്ത സംഭവം വളരെ വേഗത്തിലാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെ അഴിത്തലയിലേക്ക് ആളുകളുടെ വരവ് നിലച്ച മട്ടാണ്. അഴിത്തല കാറ്റാടി കൂട്ടത്തിലും ബീചിലും രാജവെമ്ബാല ഇഴഞ്ഞു നടക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ മുമ്ബ് കര്‍ണാടകയിലെ ഒരു ഉള്‍പ്രദേശത്ത് നടന്ന സംഭവത്തിന്‍്റെ ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!