KSDLIVENEWS

Real news for everyone

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനൊരുങ്ങി സി.പി.എം

SHARE THIS ON

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനൊരുങ്ങി സി.പി.എം. വെള്ളിയാഴ്ച
ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ്‌ ഈ തീരുമാനം ഉടലെടുത്തത്. ഗവര്‍ണറെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍പ്‌ പലതവണ ഉന്നയിച്ചതോടെ തീരുമാനവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് എല്‍.ഡി.എഫ്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ശ്രദ്ധചെലുത്തുകയാണ് സി.പി.എം. ഇക്കാര്യത്തില്‍ നിയമസഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കണോ അതോ ഓര്‍ഡിനന്‍സായി കൊണ്ടുവരണോ തുടങ്ങിയ കാര്യങ്ങളില്‍ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ എല്‍.ഡി.എഫ്. വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനസമിതിയുടെ തീരുമാനത്തിനനുസരിച്ചാകും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക. ഗവര്‍ണറുടെ കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്ന പൊതുവികാരം തീവ്രമായതിനാല്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൈക്കൊള്ളാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!