ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ബസ് സ്റ്റോപ്പിലേക്ക് ഇടച്ചുകയറി; 6 പേര്‍ക്ക് ദാരുണാന്ത്യം; 12 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍ : മദ്ധ്യപ്രദേശില്‍ ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചുകയറി അപകടം. ആറ് പേര് മരിച്ചു, പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. രത്ലാം ജില്ലയിലാണ് സംഭവം നടന്നത്. രത്ലം ജില്ലയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ രത്ലം-ലെബാദ് റോഡിലെ സത്രുന്ദ ഗ്രാമത്തിന് സമീപമുള്ള ജംഗ്ഷനിലാണ് അപകടം നടന്നത്.
രത്ലാമില് നിന്ന് ബദ്നാവറിലേക്ക് പോകുകയായിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടി വാഹനം ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
Tags:Accidenttruck accidentഅപകടം