KSDLIVENEWS

Real news for everyone

തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് പി.സി.ജോ‍ര്‍ജ്; ജോ ജോസഫ് സ്വന്തം ആള്‍

SHARE THIS ON

കൊച്ചി: തൃക്കാക്കരയില്‍ ഒരു കാരണവശാലും സ്ഥാനാര്ഥിയാകില്ലെന്ന് പിസി ജോര്‍ജ് (PC George about thrikkakkara election). തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ പ്രസംഗിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്‍്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിന്‍്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്‍്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്‍്റെ അടുത്ത ബന്ധുവാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാ‍ര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ഇന്നു നേരില്‍ കാണുമെന്നും തൃക്കാക്കരയില്‍ രണ്ടു മുന്നണികളും വ‍ര്‍ഗീയ കാര്‍ഡിറക്കിയാണ് കളിക്കുന്നതെന്നും പിസി ജോ‍ര്‍ജ് ആരോപിച്ചു. തൃക്കാക്കരയില്‍ ബിജെപി നിര്‍ണായക ശക്തിയാവില്ലെന്നും പിസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!