രണ്ടര വര്‍ഷത്തിന് ശേഷം കളനാട്-ചന്തേര സ്റ്റേഷനുകളില്‍ ട്രെയിൻ നിര്‍ത്തി

മേൽപറമ്പ് : ഹാൾട്ട് സ്റ്റേഷനുകളിൽ വീണ്ടും ട്രെയിനുകൾ നിർത്തി, കണ്ണൂർ – ചെറുവത്തൂർ പാസഞ്ചറിനു ചന്തേരയിലും കണ്ണൂർ – മംഗളൂരു മെമുവിന് ചന്തേരയിലും കളനാട്ടിലും ഇനി സ്റ്റോപ്പ് ഉണ്ടാകും.
എന്നാൽ കോവിഡിനു മുൻപ് ഹാൾട്ട് സ്റ്റേഷനുകളിൽ നിർത്തിയിരുന്ന മംഗളൂരു–കോയമ്പത്തൂർ ട്രെയിൻ എക്സ്പ്രസായതിനാൽ ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. ഈ സർവീസ് ദീർഘദൂര യാത്രക്കാർക്ക് ഏറെ സഹായകമായിരുന്നു.
ജില്ലയിൽ 2 ഹാൾട്ട് സ്റ്റേഷനുകളാണുള്ളത്. 2 വർഷത്തിലേറെ കളനാട്, ചന്തേര സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാതിരുന്നത് യാത്രക്കാരെ വലച്ചിരുന്നു. ട്രെയിൻ യാത്രക്കാർ ഏറെ നാളായി ഉന്നയിച്ച ആവശ്യത്തിനു കൂടിയാണ് ഇന്നു പരിഹാരമാകുന്നത്.
കോവിഡ് ലോക്ഡൗൺ പ്രഖ്യാപനത്തിനു മുൻപ് 2020 മാർച്ച് 22നാണ് ഹാൾട്ട് സ്റ്റേഷനുകളിൽ അവസാനമായി ട്രെയിനുകൾ നിർത്തിയത്. കാഞ്ഞങ്ങാട് വിഷൻ

