KSDLIVENEWS

Real news for everyone

കിരീടം ചൂടി ചാള്‍സ് മൂന്നാമന്‍ രാജാവ്‌; ബ്രിട്ടന് ചരിത്രമുഹൂര്‍ത്തം

SHARE THIS ON

ലണ്ടന്‍: ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ക്കും ശേഷം ചാള്‍സ് മൂന്നാമന്റെ കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി. വെസ്റ്റ്മിനിസ്റ്റര്‍ ആബെയില്‍ നടന്ന ചടങ്ങില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ നേതൃത്വത്തിലാണ് ചാള്‍സ് മൂന്നാമനെ കിരീടം അണിയിച്ചത്. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു. കിരീട ധാരണ ചടങ്ങുകള്‍ അവസാനിച്ചതോടെ ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള രാജാവിന്റെയും രാജ്ഞിയുടെയും മടക്ക ഘോഷയാത്ര ആരംഭിച്ചു. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം 1953-ലായിരുന്നു. അതു നേരില്‍ക്കണ്ടവരില്‍ വളരെക്കുറച്ചാളുകളേ ഇന്ന് ബ്രിട്ടനില്‍ ജീവിച്ചിരിക്കുന്നുണ്ടാവൂ. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 400 അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!