സുഹൈലയുടെ മരണം; പിന്നിൽ പ്രവർത്തിച്ച മുഴുവർ കുറ്റവാളികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം ആക്ഷൻ കമ്മിറ്റി

മുളിയാർ നാടിനെയാകെ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു ആല നടുക്കയിലെ സുഹൈല എന്ന വിദ്യാർത്ഥിനിയുടെ മരണം. കുടുംബം പരാതി നൽകിയതിൽ അന്വേഷണം എവിടെയുമെത്താത്ത സാഹര്യത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത് ജൂലൈ രണ്ടാം തീയതി നടന്ന ആക്ഷൻ കമ്മിറ്റിയുടെ ശക്തമായ പ്രകടനമവും. സമരവും കാരണം ഇതുമായി ബന്ധപ്പെട്ട് മുലടുക്കയിൽ താമസക്കാരനായ മുഹമ്മദ് ഇർഷാദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഇത് കൊണ്ട് മാത്രം ഒതുക്കിത്തീർക്കാമെന്ന് കരുതേണ്ടെന്നും എല്ലാ പ്രതികളെയും , പിടികൂടുകയും കൂടാതെ ഇതിന്റെ പിന്നിൽ ആരൊക്കെ ഇടപെട്ടിട്ടുണ്ടോ അവരെയൊക്കെ പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണമെന്നും ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി
അല്ലാത്ത പക്ഷം രാപ്പകൽ സമരം, ഉപവാസം, റോഡ് ഉപരോധിക്കൽ പ്രക്ഷോഭങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും തുടർന്നുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ട് കൊടുക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു

