സജി ചെറിയാന്റെ പരാമര്‍ശം: പ്രതിപക്ഷ ബഹളം, ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി സഭപിരിഞ്ഞു

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.
ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. തുടര്‍ന്ന് ധനാഭ്യര്‍ത്ഥനകള്‍ അംഗീകരിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി.രാജേഷ് അറിയിച്ചു.
‘ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലഘനം’ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ പിരിഞ്ഞതിന് ശേഷം സഭാ കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

