KSDLIVENEWS

Real news for everyone

ഉദയ്പൂര്‍ വധക്കേസ്; അഞ്ചാം പ്രതിയും അറസ്റ്റില്‍

SHARE THIS ON

ജയ്പൂര്‍: ഉദയ്പൂര്‍ കൊലപാതകത്തിലെ അഞ്ചാം പ്രതിയായ മുഹമ്മദ് മോഷിന്‍ അറസ്റ്റില്‍. ഉദയ്പൂരില്‍നിന്നാണ് ഇയാളെ രാജസ്ഥാന്‍ പോലീസ് പിടികൂടിയത്. സംഭവത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് പോലീസ് ഇയാളെ കൈമാറി. കേസിലെ മുഖ്യ പ്രതികളായ റിയാസ് അത്താരിയക്കും മുഹമ്മദ് ഗൗസിനും കൊല നടത്താന്‍ ഇയാള്‍ സഹായം ചെയ്‌തെന്നാണ് പോലീസിനു ലഭിച്ച വിവരം.

കൊല്ലപ്പെട്ട കനയ്യ ലാലിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ ഇയാള്‍ മുഖ്യ പ്രതികള്‍ക്ക് കൈമാറിയിരുന്നതായി പോലീസ് സംശയിക്കുന്നു. മോഷിനും ആസിഫ് എന്നയാളുമാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!