ഒരു കിലോ തക്കാളിക്ക് പെട്രോളിനെക്കാള്‍ വില; തക്കാളി കള്ളന്മാരെ പേടിച്ച് കര്‍ഷകര്‍

വിലവര്‍ധന മൂലം കണ്ണ് നനയ്ക്കുന്ന സവാളയാണ് മാര്‍ക്കറ്റില്‍ ഏറ്റവും അധികം വാര്‍ത്തയായിട്ടുള്ളത്. തക്കാളി വിലയിലെ വര്‍ധന കര്‍ഷകര്‍ക്ക് സന്തോഷമാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് കണ്ണീരാണ്.
വിപണിയില്‍ കിലോയ്ക്ക് 150 രൂപയോളമാണ് ഇപ്പോള്‍ തക്കാളിയ്ക്ക് വില. അതായത്, ഏകേദശം ഒന്നര ലിറ്റര്‍ പെട്രോളിന്റെ വില.
തക്കാളി കൃഷിയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത് കോലാര്‍ ആണ്. കുറച്ച് ആഴ്ചകള്‍ മുമ്ബ് വരെ കിലോയ്ക്ക് 15 മുതല്‍ 20 രൂപ വരെയായിരുന്നു വില. പക്ഷേ ഇപ്പോള്‍ സെഞ്ച്വറിയും കടന്നുപോയി. മഹാരാഷ്ട്രയിലെ നാസിക്ക് കഴിഞ്ഞാല്‍ ഏഷ്യയിലെ തന്നെ ഏറ്റവും അധികം തക്കാളി വിപണനകേന്ദ്രം കോലാറാണ്. ഉല്പാദനത്തിലുണ്ടായ വലിയ ഇടിവാണ് ഇപ്പോഴത്തെ വിലക്കയറ്റിന് പിന്നില്‍. തക്കാളി ചെടികളിലെ ഇലകളെ നശിപ്പിക്കുന്ന വൈറ്റ് ഫ്ലൈ എന്ന കീടത്തിന്റെ ആക്രമണം വലിയതോതിലാണ് കൃഷി നശിപ്പിച്ചത്. അങ്ങനെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ കൂടാതെ ബംഗ്ലാദേശ് അടക്കമുള്ളിടത്തേക്കുള്ള കയറ്റി അയയ്ക്കല്‍ നിലച്ചു.
നാസിക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റ്. കഴിഞ്ഞ മാസം തന്നെ ഇവിടത്തെ വില്പനയും വിതരണം നിര്‍ത്തിവയ്ക്കേണ്ടിവന്നു. കോലാറില്‍ നിന്ന് തക്കാളിപ്പെട്ടികള്‍ എത്താതായതോടെ വില കൂടാൻ തുടങ്ങി. വലിപ്പവും ഗുണമേന്മയും നോക്കിയാണ് തക്കാളിപ്പെട്ടികള്‍ ലേലത്തില്‍ പോവുക. ക്രേറ്റിന് (15 കിലോ പെട്ടി) 9,000 മുതല്‍ 1,800 രൂപവരെയാണ് വില. അതായത് ഒരു കിലോയ്ക്ക് ഏകദേശം 120 രൂപ. ഇത് പിന്നിടീ ഇടനിലക്കാര്‍ വഴി വിപണിയിലെത്തി ഉപഭോക്താക്കളുടെ കൈയിലെത്തുമ്ബോള് വില 140 ആകും. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളില്‍ ഇപ്പോള്‍ ഏകദേശ വില ഇതാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നത്തിന് ലഭിക്കുന്ന മികച്ച വിലയാണിതെങ്കിലും ഉപഭോക്താക്കളായ സാധാരണക്കാര്‍ക്ക് ഈ വില താങ്ങാനാകില്ല.
:
PM Kisan Latest Update: പിഎം കിസാൻ പദ്ധതിയില്‍ വന്‍ മാറ്റങ്ങള്‍, കോടിക്കണക്കിന് കര്‍ഷകരെ നേരിട്ട് ബാധിക്കും
കോലാറില്‍ നിന്ന് ദിവസവും 300 ക്രേറ്റ് തക്കാളിയെങ്കിലും ലഭിക്കുന്നിടത്താണ് ഇപ്പോള്‍ അത് 50-60 ക്രേറ്റായി കുറഞ്ഞത്. ഛത്തീസ്ഗഡ്, ബിലാസ്പൂര്‍, റായ്പൂര്‍, എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ ഒരു ക്രേറ്റിന് 900-1500 രൂപ വിലയാണ്. മീഡിയം സൈസ് തക്കാളിയാണ് ഇവിടെ വില്‍ക്കുന്നത്. മുംബൈ, കൊല്‍ക്കത്ത, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ 15 കിലോയ്ക്ക് 1,100 മുതല്‍ 1,300 രൂപവരെയാണ്. ഗുണമേൻമയില് ഏറ്റവും മികച്ച തക്കാളിയാണിവ. എങ്ങനെ കണക്ക് കൂട്ടിയാലും വിപണിയില്‍ ഒരു കിലോ തക്കാളിയ്ക്ക് 120 രൂപയെങ്കിലും കുറഞ്ഞത് വരും.
ബംഗ്ലാദേശ് തക്കാളി അയയ്ക്കുന്ന ഒരു കര്ഷകൻ പറയുന്നത് ഇങ്ങനെയാണ്. -”ഒരു ഏക്കറില്‍ തക്കാളി കൃഷിയ്ക്ക് ചെലവാകുന്നത് ഏകദേശം രണ്ട് ലക്ഷം രൂപ വരെയാണ്. ഒരു ഏക്കറില്‍ നിന്ന് ഏകദേശം 240 ബോക്സ് വിളവ് ലഭിക്കും. ഇപ്പോള്‍ ഒരു ബോക്സിന് ആയിരം രൂപ കിട്ടുന്നുണ്ട്. തക്കാളി വില ബോക്സിന് 200 രൂപ കുറഞ്ഞാല്‍ (കിലോയ്ക്ക് 13 രൂപയ്ക്ക് അടുത്ത്) ജീവിതം പ്രതിസന്ധിയിലാകും”. അതായത്, നിലവിലെ വിലക്കയറ്റത്തില്‍ കര്‍ഷകര്‍ സന്തോഷത്തിലാണ്.
മെയ്-ഓഗസ്റ്റ് മാസങ്ങളാണ് കോലാറില്‍ ഏറ്റവും അധികം വിപണനം നടക്കുന്നത്. തക്കാളി സീസണ് ഡിസംബര്‍ വരെ നീളും. മുമ്ബ് കോലാറിലേക്ക് 100 ബോക്സ് തക്കാളിയാണ് എത്തിയിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് വെറും 30 ബോക്സ് ആണ്. അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് ആൻഡ് ലൈവ്സ്റ്റോക് മാര്‍ക്കറ്റ് കമ്മിറ്റി (APMC) കണക്ക് പ്രകാരം ജൂണില്‍ കോലാറില്‍ എത്തിയത് 3.2 ലക്ഷം ക്വിന്റല്‍ തക്കാളി; ഇത് കഴിഞ്ഞ വര്‍ഷം 5.45 ലക്ഷം ക്വിന്റല്‍ ആണ്. മണ്‍സൂണ്‍ വൈകിയതും ചൂട് കൂടിയതും ഉല്പാദനം കുറഞ്ഞതും മഴ കൂടിയതും ഒക്കെ സമീപ സംസ്ഥാനങ്ങളിലെ തക്കാളി കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
തക്കാളി തേടി മോഷ്ടാക്കള്‍
തക്കാളി വില 150 വരെ എത്തിയതോടെ തക്കാളി പാടങ്ങളില്‍ മോഷ്ടാക്കളും എത്തിത്തുടങ്ങി. രണ്ടര ലക്ഷം രൂപയുടെ തക്കാളി മോഷ്ടക്കപ്പെട്ടതായാണ് കര്‍ണാടകയിലെ ഒരു കര്‍ഷകയുടെ പരാതി. മോഷണം തടയാൻ കടയില്‍ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ് തെലങ്കാനയിലെ ഒരു വ്യാപാരി.
കര്‍ണാടകയിലെ ഗോനി സോമൻഹള്ളി ഗ്രാമത്തിലെ കര്‍ഷകയാണ് തക്കാളി മോഷണം പോകുന്നുയെന്ന് പരാതി നല്‍കിയിരിക്കുന്നത്. വിളഞ്ഞുനിന്ന 60 ബാഗ് തക്കാളി പാടത്തുനിന്ന് മോഷ്ടിക്കപ്പെട്ടാണ് ഇവര്‍ ആരോപിക്കുന്നത്. രണ്ടര ലക്ഷം രൂപ വില വരുന്ന തക്കാളിയാണ് നഷ്ടമായത്. വീടിന് സമീപത്തെ രണ്ട് ഏക്കര്‍ സ്ഥലത്താണ് ധരിണിയും കുടുംബവും തക്കാളി കൃഷി ചെയ്തത്. അടുത്ത ആഴ്ച വിളവെടുത്ത് വിപണിയിലെത്തികുന്നതിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ബീൻസ് കൃഷി ചെയ്തിരുന്ന ഇവര്‍ക്ക് കനത്ത നഷ്ടം വന്നതിനെത്തുടര്‍ന്ന് വായ്പ എടുത്താണ് തക്കാളി കൃഷി ആരംഭിച്ചത്. പലയിടത്തും വിപണിയില്‍ തക്കാളി വില 150 ഉം കടന്നതോടെ പ്രതീക്ഷയിലായിരുന്നു ധരിണിയും കുടുംബവും. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷ്ടാക്കള്‍ എത്തി തക്കാളിപറിച്ചുകൊണ്ടുപോയത്. ബാക്കിയുള്ള കൃഷികള്‍ നശിപ്പിക്കുകയും ചെയ്തു.
പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. തക്കാളി മോഷ്ടിച്ചതിന് ആദ്യമായാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്നാണ് ഹലേബീദു സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പച്ചക്കറികള്‍ക്കെല്ലാം തീപിടിച്ച വിലയായതോടെ കടകളില്‍ മോഷണം നടക്കുന്നതായി വ്യാപാരികളും പരാതിപ്പെടുന്നു. മോഷ്ണം തടയാൻ തെലങ്കാനയിലെ മെഹ്ബൂബാബാദില്‍ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ് ഒരു വ്യാപാരി. കള്ളന്മാരെ പേടിച്ച് തക്കാളിപ്പാടങ്ങളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പല കര്‍ഷകരും.

