ഗുജറാത്തിലെ അഹമ്മദാബാദ് കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. എട്ട് പേർ മരിച്ചു
ഗുജറാത്ത്: |ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ട് രോഗികള്‍ മരിച്ചു. ഐസിയു വാര്‍ഡില്‍ പ്രവേശിപ്പ അഞ്ച് പുരുഷന്മാരും മുന്ന് സ്ത്രീകളുമാണ് ദാരുണമായി മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നവരംഗപുരയിലെ ശ്രേയ് ആശുപത്രിയിലാണ് അപകടമുണ്ടായത്. അപകട സമയത്ത് 50 കിടക്കകകളുള്ള ഈ ആശുപത്രിയില്‍ 45ഓളം പേര്‍ ചികിത്സയിലുണ്ടായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് 35 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധിയായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനമറിയിച്ചു.