KSDLIVENEWS

Real news for everyone

യു.എ.ഇ വിസ കാലാവധി കഴിഞ്ഞവർ 17ന് മുമ്പ് രാജ്യം വിടണം

SHARE THIS ON

ദുബൈ | യു എ ഇ വിസ കാലാവധി അവസാനിച്ചതിനാൽ പിഴ നേരിടുന്നവരിൽ നിരവധി പേർ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ മുഖേന “പൊതുമാപ്പിന്’അപേക്ഷിച്ചു. ജൂലൈ 23ന് യു എ ഇ അധികൃതർ ഇളവ് പ്രഖ്യാപിച്ച ശേഷം ദുബൈ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയ്ക്ക് 750 അപേക്ഷ ലഭിച്ചിട്ടുണ്ട്. പിഴ ഒഴിവായിക്കിട്ടാൻ ഇന്ത്യക്കാർ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലാണ് അപേക്ഷ നൽകേണ്ടത്.146 അപേക്ഷകളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജി ഡി ആർ എഫ് എ) തീർപ്പു കൽപിച്ചതായി കോൺസുലേറ്റ് പ്രസ്ഇൻഫർമേഷൻ, കൾച്ചർ കോൺസുൽ നീരജ് അഗർവാൾ പറഞ്ഞു. അബുദാബി എംബസിയിലും ധാരാളം അപേക്ഷകൾ എത്തിയിട്ടുണ്ട്. മാർച്ച് ഒന്നിന് മുമ്പ് താമസ അല്ലെങ്കിൽ സന്ദർശക വിസ കാലഹരണപ്പെട്ടവർക്കാണ് ആനുകൂല്യം.
ഇത്തരത്തിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ആഗസ്റ്റ് 17 മുമ്പ് രാജ്യം വിടാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് അഭ്യർഥിച്ചു.ജൂലൈ 23 മുതൽ 28 വരെ അപേക്ഷിച്ചവർക്കുള്ള യാത്രാ അനുമതിയാണ് ലഭിച്ചത്. ഇടക്കു ഈദ് അൽ അദാ അവധിദിനങ്ങൾ വന്നതിനാൽ ചില തടസങ്ങൾ ഉണ്ടായി.
അപേക്ഷകർ മൊബൈൽ ഫോണ് വിളി കാത്തിരിക്കണം.അംഗീകാര പ്രക്രിയക്ക് അഞ്ച് പ്രവൃത്തി ദിവസം എടുക്കുന്നതിനാൽ ആഗസ്റ്റ് 17 വരെ കാത്തിരിക്കരുതെന്ന് അപേക്ഷകരോട് കോൺസുലേറ്റ് അഭ്യർത്ഥിച്ചു. യാത്രാ തീയതിക്ക് കുറഞ്ഞത് ഏഴ് പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പ് തയാറെടുപ്പ് തുടങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!