കുടക് ജില്ലയിലെ കാവേരി ഭാഗമണ്ഡലത്ത് ഉരുള്‍ പൊട്ടി. രണ്ട് വീടുകള്‍ പൂർണ്ണമായും മണ്ണിനടിയില്‍ പെട്ടു ഏഴോളം പേരെ കാണാനില്ല.
കുടക് ജില്ല: കാവേരി ഭാഗമണ്ഡലത്ത് ഉരുള്‍ പൊട്ടി. രണ്ട്
വീടുകള്‍ പൂർണ്ണമായും മണ്ണിനടിയില്‍ പെട്ടതായാണ് വിവരം. ഏഴോളം പേരെ കാണാനില്ല.
കാണാതായവരില്‍ ഒരു കുടുംബവും .
ദുരന്തത്തിൽ നാട് നടുങ്ങി.,കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ കുടക് ജില്ലയിലെ ഭാഗമണ്ഡലത്ത് ഉരുൾ പൊട്ടിയുണ്ടായ ദുരന്തത്തിൽ രണ്ട് വീടുകൾ മണ്ണിനടിയിലായി. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഏഴ് പേരെ കാണാതായി. തീർത്ഥാടന കേന്ദ്രമായ പ്രദേശത്തെ പൂജാരിയുടെ കുടുംബം താമസിക്കുന്ന വീട്ടുകളിലൊന്നാണ് മണ്ണിനടിയിൽ പെട്ടത്. . സ്ഥലത്ത് ദുരന്ത നിവാരണ സേനയും പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന കനത്ത മഴക്കിടയിലാണ് ഇന്ന് വൈകിട്ടോടെ നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മലയാളികൾ ഏറെ ഉള്ള പ്രദേശമാണിത്. കഴിഞ്ഞ കൊല്ലം ഉണ്ടായ പ്രകൃതി ദുരന്തത്തിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.