കൊറോണയെ പേടിക്കുമ്പോൾ…….സിറാജ് ചൗക്കി ✍️
കോവിഡ് കേസുകൾ രാജ്യത്തും പുറത്തും അനിയന്ത്രിതമായി ഉയരുന്നു.
കേരളത്തിലും കാര്യങ്ങൾ കൈവിട്ട പോലെയാണ് ഓരോ ദിവസത്തെയും കോവിഡ് റിപ്പോർട്ടുകൾ വരുന്നത്.
ലോകത്ത് കോടിക്കണക്കിന് ആളുകൾക്ക് പകരുമ്പോഴും ഞാൻ രക്ഷപ്പെടുമെന്ന തോന്നലൊന്നും എനിക്കില്ല. വരാതിരിക്കാൻ സൂക്ഷിക്കുക.
എങ്കിലും കരുതലും ജാഗ്രതയും തുടരുന്നത് നല്ലതല്ലെ ? പോസിറ്റീയാവർ സുഖം പ്രാപിക്കുന്നത് ആശ്വാസമാണ്.
ഈ സങ്കീർണ ഘട്ടത്തിൽ എനിക്ക് വന്നില്ലെങ്കിൽ ഞാൻ ഭാഗ്യവാൻ.
പക്ഷേ എല്ലാവരും കൊറോണയെ ഉള്ളാലെ ഭയക്കുന്നു. എങ്ങനെ പടരുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല.
ഇന്ന് 80-90 ശതമാനവും സമ്പർക്കം മൂലമാണ്. അത് അറിഞ്ഞൊ അറിയാതെയൊ ജാഗ്രതക്കുറവ് കൊണ്ടോ ആകാം.
കോവിഡ് മരണങ്ങളിൽ നല്ലൊരു ശതമാനം പ്രായം ഉള്ളവരെന്നത് ഗൗരവമുള്ള സംഗതിയാണ്.
പരമാവധി കോവിഡ് നിയന്ത്രങ്ങളും കോവിഡ് മാനദണ്ഡവും പാലിക്കുന്നുവെങ്കിൽ സമൂഹ വ്യാപനം തടയാം.
അതിനുള്ള പോം വഴി സമ്പർക്കം ഉണ്ടാകുന്ന വഴികളെ പഴുതടച്ച് തടയൽ തന്നെ…!