KSDLIVENEWS

Real news for everyone

ഇന്ധനനികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിന്‍റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തുന്നു. തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് ചക്രസ്തംഭന സമരം ന‌‌ടത്തുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും ഏറെ പ്രതീക്ഷിച്ചത് കേരള സര്‍ക്കാരില്‍ നിന്നാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. എന്നാല്‍ അത് സംഭവിച്ചില്ല. കേന്ദ്രം കുറച്ചത് കുറവാണെങ്കില്‍ പോലും അവര്‍ അത് ചെയ്തു. നികുതി കുറക്കില്ലെന്ന വാശിയാണ് സംസ്ഥാനത്തിനെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സമരം മൂലം ഗതാഗത കുരുക്ക് ഉണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!