KSDLIVENEWS

Real news for everyone

ഫോണ്‍ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്ബര്‍ സേവ് ചെയ്യണ്ട; പുതിയ ഫീച്ചേര്‍സുമായി വാട്സാപ്പ്

SHARE THIS ON

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരല്‍തുമ്ബില്‍ എത്തിക്കാന്‍ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തില്‍ അവതരിപ്പിച്ച വാട്സാപ്പില്‍ നിന്ന് വളരെ വലിയ മാറ്റങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഈ ആപ്പ് അവതരിപ്പിച്ചു. കൂടുതല്‍ സൗക്രര്യപ്രദമായി മെസേജ് അയക്കാനും ഫോണ്‍ വിളിക്കാനും വീഡിയോ കോളുമെല്ലാം സാധാരണക്കാരന് പോലും സാധ്യമാകുന്ന നിലയില്‍ എത്തിച്ചതില്‍ വാട്സാപ്പിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോള്‍ നമ്മുടെ കൂടുതല്‍ സന്ദേശങ്ങളും നടക്കുന്നത് വാട്സാപ്പ് വഴിയാണ്. അതില്‍ തന്നെ പുതിയതായി പരിചയപെടുന്നവരും അപരിചതരും ഉള്‍പെടും. ഇവര്‍ക്ക് വാട്ട്സാപ്പില്‍ മെസേജ് അയക്കണമെങ്കില്‍ നമ്ബര്‍ സേവ് ചെയ്താല്‍ മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാല്‍ വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചര്‍ ഈ പ്രശ്നത്തെ മറികടക്കുന്നതാണ്.

ഇനി മുതല്‍ ഒരാളുടെ നമ്ബര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ ആ നമ്ബറിലേക്ക് മെസേജ് ചെയ്യാന്‍ സാധിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫോണില്‍ സേവ് ചെയ്യാത്ത നമ്ബറുകളിലേക്ക് ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഇങ്ങനെയൊരു ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. അപരിചിതരുമായി ചാറ്റ് ചെയ്യേണ്ടി വരുമ്ബോള്‍ ഇനി നമ്ബര്‍ സേവ് ചെയ്യേണ്ടി വരില്ല എന്നത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും.

ഈ ഫീച്ചര്‍ ഇപ്പോഴും പരീക്ഷണത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഈ അടുത്ത് ഇത് ലഭ്യമാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ ഫീച്ചര്‍ ഇല്ലാതെയും നമ്ബര്‍ സേവ് ചെയ്യാതെ മെസേജ് അയക്കാന്‍ വഴിയുണ്ട്. നിങ്ങളുടെ ബ്രൗസറില്‍ ഈ URL https://wa.me/phonenumber സന്ദര്‍ശിക്കുക. എന്നിട്ട് ഫോണ്‍ നമ്ബറിന് പകരം നിങ്ങള്‍ മെസേജ് അയയ്ക്കാനിരിക്കുന്ന കണ്ട്രി കോഡ് ഉള്‍പ്പെടെയുള്ള നമ്ബര്‍ നല്‍കുക. വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ച്‌ വരും ദിവസങ്ങളില്‍ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!