KSDLIVENEWS

Real news for everyone

വി.ഡി സതീശൻ അനുകൂലികള്‍ തെരുവിലേക്ക്; വിവിധ ഇടങ്ങളിൽ പ്രകടനം

SHARE THIS ON

കണ്ണൂർ: പയ്യന്നൂരിലെ പരാജയത്തിൽ ഫെസ്ബുക് പോസ്റ്റുമായി പി.കെ ശ്രീമതി. ജനമനസ് മനസിലാക്കുന്നതിൽ താൻ പരാജയപ്പെട്ടു. പയ്യന്നൂരിൽ ഒരു മാസം പ്രവർത്തിച്ചു. ജയിക്കാൻ കഴിയുമോ എന്നതിൽ ആദ്യം അല്പം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ജയിക്കുമെന്ന് തന്നെ കരുതിയെന്നും പി.കെ ശ്രീമതി പോസ്റ്റിൽ.

അതേസമയം, തിരിച്ചടിയെ കുറിച്ച് എൽഡിഎഫ് അതിസൂക്ഷ്മമായി വിശകലനം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു. ടി.കെ ഗോവിന്ദനെയും കുഞ്ഞുകൃഷ്ണനെയും വർഗ വഞ്ചകർ എന്ന് ഇപ്പോൾ പറയാൻ ആകില്ല. വിട്ടുപോകുന്നവർ തിരിച്ചു വരണ്ട എന്നതല്ല പാർട്ടി നിലപാട്. തെറ്റ് തിരുത്തി തിരിച്ചുവരാം എന്നാണ്. തെറ്റ് അംഗീകരിച്ച് തിരുത്തിയ നിരവധി പേർ പാർട്ടിയിൽ ഉണ്ട്. ശൈലിയിൽ ഉണ്ടായ പ്രശ്നം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ട് എൽഡിഎഫും പാർടികളും തിരിത്തേണ്ടത് തിരുത്തും. ആവശ്യമായ മാറ്റം വരുത്തി കരുത്താർജ്ജിക്കും. വിശകലനം നടത്താൻ രാഷ്ട്രീയ പാർടികൾ എല്ലാം ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. പാർടികളുടെ പരിശോധന ജൂൺ 15നുള്ളിൽ പൂർത്തിയാക്കാനാവുമെന്നും ടി. പി രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!