ബി ജെ പി വക്താക്കളുടെ പ്രവാചകനിന്ദ വിശ്വാസി ഹൃദയങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

ബി ജെ പി വക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശം അപലപനീയമാണെന്നും വിശ്വാസി ഹൃദയങ്ങളെ അത് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്നും എസ് വൈ എസ് ജന.സെക്രട്ടറി ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി . പരസ്പര ബഹുമാനത്തിലും സ്നേഹത്തിലുമധിഷ്ഠിതമായ നമ്മുടെ പാരമ്ബര്യങ്ങള്‍ക്ക് ചേരുന്നതല്ല ഇത്തരം സമീപനങ്ങള്‍. ഇതിനെതിരെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ശിക്ഷ നടപടി പരിഗണനീയമാണ്. രാജ്യവും ഇതിനെ തള്ളി പറയുകയും ശിക്ഷിക്കേണ്ടിയുമിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് പൂര്‍ണരൂപത്തില്‍:
ബി ജെ പി വാക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശം അപലപനീയമാണ്. വിശ്വാസി ഹൃദയങ്ങളെ അത് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു. പരസ്പര ബഹുമാനത്തിലും സ്നേഹത്തിലുമധിഷ്ഠിതമായ നമ്മുടെ പാരമ്ബര്യങ്ങള്‍ക്ക് ചേരുന്നതല്ല ഇത്തരം സമീപനങ്ങള്‍. ഇതിനെതിരെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ ശിക്ഷ നടപടി പരിഗണനീയമാണ്. രാജ്യവും ഇതിനെ തള്ളി പറയുകയും ശിക്ഷിക്കേണ്ടിയുമിരിക്കുന്നു.
ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. നാളത്തെ ഇന്ത്യയെ നയിക്കുന്നതും ഈ മൂല്യങ്ങളായിരിക്കണം.

