തിരുവനന്തപുരം ആര്‍ഡിഒ കോടതി ലോക്കറില്‍ മുക്കുപണ്ടം; നഷ്ടപ്പെട്ടത് 72 പവൻ സ്വർണം

തിരുവനന്തപുരം ∙ ആര്‍ഡിഒ (റവന്യൂ ഡിവിഷനൽ ഓഫിസ്) കോടതി ലോക്കറില്‍ മുക്കുപണ്ടം കണ്ടെത്തി. ആര്‍ഡിഒ കോടതിയിൽനിന്ന് 72 പവൻ സ്വർണം നഷ്ടപ്പെട്ടതായി സബ് കലക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് ലോക്കർ തുറന്ന് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. കണ്ടെത്തിയ മുക്കുപണ്ടം അളന്നു തിട്ടപ്പെടുത്താനായി അപ്രൈസറെ സ്ഥലത്തെത്തിച്ചു. മുക്കുപണ്ടം, മോഷ്ടിച്ച സ്വര്‍ണത്തിന് പകരം മാറ്റിവച്ചതാണോ അതോ അജ്ഞാത മൃതദേഹങ്ങളിൽ നിന്നു ലഭിക്കുന്നതാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്

