കുടക് തലക്കാവേരി ഉരുൾപൊട്ടി മണ്ണിടിച്ചിലിൽ കാണാതായവരിൽ അഡൂർ സ്വദേശിയും.

കുടക്: കുടക് തലക്കാവേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരി ഉള്‍പ്പെടെ അഞ്ചു പേരെയാണ് കാണാതായത്. കാസർകോട് ദേലംപാടി അഡൂർ സ്വദേശിയും, അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിനു സമീപത്തെ പരേതനായ ലക്ഷ്മി നാരായണ പഡ്ഡില്ലായയുടെ മകൻ ശ്രീനിവാസ പഡ്ഡില്ലായ(40)യാണു കാണാതായത്. തലക്കാവേരി ക്ഷേത്രത്തിലെ പൂജാരി ടി.എസ്.നാരായണ ആചാറുടെ സഹായിയായാണു കഴിഞ്ഞ മാർച്ച് മാസത്തിലാണ് ശ്രീനിവാസ തലക്കാവേരിയിലേക്കു പോയത്. അതിനു ശേഷം ലോക്ഡൗൺ കാരണം നാട്ടിലേക്കു വന്നിട്ടില്ല. കാണാതായെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചിട്ടുണ്ട്. അമ്മ:സത്യഭാമ. സഹോദരങ്ങൾ:ധനലക്ഷ്മി, അശ്വിനി.