KSDLIVENEWS

Real news for everyone

നമുക്ക് വായിച്ചുവായിച്ച്‌ യാത്രപോകാം: കാസർകോട് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിലും
പുസ്തകക്കൂട്

SHARE THIS ON

കാസർകോട്: ബസ് കാത്തിരിപ്പ് വിരസമാണെന്ന് പറയാൻ വരട്ടെ. കാസർകോട് ബസ്‌സ്റ്റാൻഡിലെ ഇരിപ്പിന് കൂട്ടായി ഇനി ചേതനയും സാന്റിയാഗോയും മല്ലിയും ആമിറും നജീബുമൊക്കെയുണ്ടാകും. വായനശാല സാംസ്കാരിക കൂട്ടായ്മയുടെ ‘പുസ്തകക്കൂട്’ കാസർകോട് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ഡോ. അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായി. കൂട്ടായ്മയുടെ സംസ്ഥാനത്തെ രണ്ടാമത്തെ പുസ്തകക്കൂടാണിത്.

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ജീവനക്കാരും കുടുംബങ്ങളുമടങ്ങുന്ന സാംസ്കാരിക കൂട്ടായ്മയാണ് ‘വായനശാല’. ഫെബ്രുവരി ഒൻപതിന് കണ്ണൂർ ഡിപ്പോയിലാണ് ആദ്യത്തെ പുസ്തകക്കൂട് തുടങ്ങിയത്. യാത്രക്കാർക്ക്് സൗജന്യമായി പുസ്തകങ്ങൾ വായിക്കാനുള്ള തുറന്ന വായനശാലാ മാതൃകയിലാണ് പുസ്തകക്കൂട് ഒരുക്കിയത്. രജിസ്റ്ററോ ലൈബ്രേറിയനോ ഇല്ല. താത്പര്യമുള്ളവർക്ക് ഇഷ്ടമുള്ള പുസ്തകമെടുത്ത് വായിക്കാം. പോകുന്നതിനു മുൻപ് തിരികെവെച്ച് സന്ദർശക ഡയറിയിൽ രണ്ടുവരി കുറിക്കാം. യാത്രക്കാർക്ക് മാത്രമല്ല, വായന ഇഷ്ടപ്പെടുന്ന പൊതുജനത്തിനും ‘പുസ്തകക്കൂട്’ പ്രയോജനപ്പെടുത്താം.

അമിതമായി മൊബൈൽഫോൺ ഉപയോഗിക്കുന്ന ശീലം തടയാനും വായന ആളുകൾക്കിടയിൽ വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ‘പുസ്തകക്കൂടെ’ന്ന് വായനശാല വൈസ് പ്രസിഡന്റ് കെ. ഗൗരി പറഞ്ഞു. കൂട്ടായ്മയിലെ അംഗങ്ങളും പ്രസാധകരും പൊതുജനങ്ങളും സംഭാവനചെയ്യുന്ന പുസ്തകങ്ങളാണ് ഇവിടെയുള്ളത്.

ഉദ്ഘാടന സമ്മേളനത്തിൽ വായനശാല സാംസ്‌കാരിക കൂട്ടായ്മ രക്ഷാധികാരി പി.വി. രതീശൻ അധ്യക്ഷനായി. സെക്രട്ടറി കെ. പ്രദീപ് കുമാർ, എ.ടി.ഒ. കെ. പ്രിയേഷ് കുമാർ, പി. അശോക് കുമാർ, ടി.കെ. രാജൻ, എം. അബ്ദുൾ ജലീൽ, ഡോ. എ.എ. അബ്ദുൾ സത്താർ, ബി.കെ. സുകുമാരൻ, സി.എച്ച്. ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!