KSDLIVENEWS

Real news for everyone

10 മാസം കൊണ്ട് തട്ടിയെടുത്തത് 18 ലക്ഷത്തിന്റെ പെർഫ്യൂമുകൾ; ജീവനക്കാരും ഡെലിവറി ബോയ്സും പിടിയിൽ

SHARE THIS ON

കൊച്ചി: മറൈൻ ഡ്രൈവിലെ സൂപ്പർ മാർക്കറ്റിൽനിന്ന് 18 ലക്ഷം രൂപയുടെ പെർഫ്യൂമുകളും സൗന്ദര്യവർധക വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരായ നാല് പേരും രണ്ട് ഡെലിവറി ബോയ്സുമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.

To advertise here, Contact Us
അഭിജിത്ത്, അർജുൻ, ആദർശ്, മുഹമ്മദ് സിദ്ദീഖ്‌, അച്ചു ജേക്കബ്, അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ പത്ത് മാസക്കാലയളവിനുള്ളിലാണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് ഇവർ നടത്തിയത്. 2025 ജൂൺ മുതലാണ് ഇവർ ക്രമക്കേട് ആരംഭിച്ചതെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

വിലകൂടിയ സൗന്ദര്യവർധക വസ്തുക്കൾ കടത്താനായി പ്രതികൾ വ്യാജ ഓർഡർ പ്രിന്റ് ഔട്ടുകളും ഡെലിവറി ബില്ലുകളുമാണ് ഉപയോഗിച്ചിരുന്നത്. ഓർഡർ പ്രകാരം വരാത്ത സാധനങ്ങൾ ഇത്തരത്തിൽ വ്യാജ ബില്ലുകൾ ചമച്ച് പുറത്തെത്തിക്കുകയായിരുന്നു ഇവരുടെ രീതി.

ഇങ്ങനെ കൈക്കലാക്കുന്ന പെർഫ്യൂമുകളും സൗന്ദര്യവർധക വസ്തുക്കളും ഇവർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും പുറത്ത് വിൽക്കുകയും ചെയ്തിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

error: Content is protected !!