KSDLIVENEWS

Real news for everyone

മിണ്ടരുതെന്ന് പറഞ്ഞ് ഗുളിക നല്‍കി, അത് കഴിച്ചതോടെ ഓര്‍മ പോയി’- നടുക്കം മാറാതെ 14-കാരന്‍

SHARE THIS ON

കൊല്ലം: വീട്ടില്‍ക്കയറി ആക്രമിച്ച ശേഷമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് കൊട്ടിയത്തെ 14-കാരന്‍. ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയ ശേഷം മയക്കുഗുളിക നല്‍കിയെന്നും ഇതോടെ താന്‍ ബോധരഹിതനായെന്നും കൊട്ടിയം സ്വദേശിയായ ആഷിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

”ഒരു അങ്കിള്‍ വന്ന് അപ്പുറത്തെ വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചു. അറിഞ്ഞൂടെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പോയി. പിന്നെ അയാള്‍ വീണ്ടും വന്ന് കതകിനടിച്ചു. കതക് തുറന്നപ്പോള്‍ വാപ്പയുടെ നമ്പര്‍ പറയാന്‍ പറഞ്ഞു. പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ വേറെയൊരു അങ്കിള്‍ എന്റെ മൂക്കില്‍ ഒരു തുണിവെച്ച് അമര്‍ത്തിപ്പിടിച്ചു. ഇത്ത പിടിക്കാന്‍ വന്നപ്പോള്‍ ഇത്തയെ കുറേ അടിച്ചു. എന്നെ തറയിലൂടെ വലിച്ചിഴച്ചു. എന്റെ കാലും കൈയും മുറിഞ്ഞിരിക്കുകയാണ്. കാറിനകത്ത് കുറേപേര്‍ എന്നെ എടുത്തിട്ട് കൊണ്ടുപോയി. പിന്നെ എന്റെയും ഇത്തായുടെയും ഒരു ഫോട്ടോ അവര്‍ വാട്‌സാപ്പില്‍ കാണിച്ചു. അത് സൂം ചെയ്തശേഷം ഇത് ഞാനല്ലേ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോള്‍ മിണ്ടരുത് എന്ന് പറഞ്ഞ് ഒരു ഗുളിക വായിലിട്ടുനല്‍കി. അത് കഴിക്കാന്‍ പറഞ്ഞു. അത് കഴിച്ചപ്പോളേക്കും ഓര്‍മ പോയി. പിന്നെ ബോധം വന്നപ്പോള്‍ വണ്ടി ഒരു കാട്ടിലായിരുന്നു. ഞാന്‍ റോഡില്‍ കിടക്കുകയായിരുന്നു. അവിടെനിന്ന് എന്നെയും എടുത്ത് ഊടുവഴികളിലൂടെ ഓടി. എന്നെ രക്ഷിക്കാം ഒന്നും മിണ്ടരുത് എന്നാണ് പറഞ്ഞത്. അവിടെനിന്ന് ഒരു ഓട്ടോ വിളിച്ചു അതില്‍കയറ്റി. ഓട്ടോയില്‍ പോകുമ്പോളാണ് പോലീസ് പിടിച്ചത്. അപ്പോളേക്കും ബാഗിട്ട ഒരു ചേട്ടന്‍ ഓടി”- 14-കാരന്‍ സംഭവം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!