സൈനുദ്ദീൻ വധശ്രമക്കേസ്; പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും: മുബാറക് കടമ്പാർ

മഞ്ചേശ്വരം : എസ്‌ഡിപിഐ കുമ്പള ആരിക്കാടി കടവത്ത് ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് വെള്ളിയാഴ്ച്ച (08-10-2021) രാവിലെ 9.30 നു കുമ്പള പോലീസ് സ്റ്റേഷൻ മാർച്ച് നടത്താൻ തീരുമാനിച്ചു.
അക്രമം നടന്ന് ആഴ്ച്ചകൾ പിന്നിട്ടിട്ടും കുമ്പള കോയിപ്പാടി കടപ്പുറത്തെ ശാക്കിർ വധക്കേസിലടക്കം പ്രതിയായ നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന നിരവധി കുറ്റ കൃത്യയങ്ങളിൽ ഏർപെട്ടിട്ടുള്ള ബാസിത്തിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയ ഗുണ്ട സംഘത്തെ പിടികൂടാനാവാതെ പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നത് ജനങ്ങളുടെ പ്രധിഷേധം കനക്കുകയാണ്.
കുമ്പളയിലെ ഈ ക്രിമിനൽ മാഫിയ സംഘങ്ങള അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമ്മർദ്ദ മൂലമാണെന്നുള്ള ജനങ്ങളുടെ ന്യായമായ സംശയത്തിൽ നിന്ന് പോലീസ് ന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. കഞ്ചാവ് മാഫിയകളുടെ കൂലി പറ്റി പ്രദേശിക നേതാക്കന്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് എസ്ഡിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കഞ്ചാവ് മാഫിയകളെ സംരക്ഷിക്കാമെന്നു ആരും കരുതണ്ട.
പോലീസിന്റെ നിസംഗത അവസാനിപ്പിച്ചു എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി തന്നെ പാർട്ടി മുന്നോട്ടു പോകുമെന്നും മഞ്ചേശ്വരം മണ്ഡലം എസ്ഡിപിഐ സെക്രട്ടറി മുബാറക് കടംബാർ മുന്നറിയിപ്പ് നൽകി.

