KSDLIVENEWS

Real news for everyone

മലയാളി ഫാഷന്‍ ഡിസൈനര്‍ മുംബൈയിൽ ആത്മഹത്യ ചെയ്ത നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

SHARE THIS ON

മുംബൈ: മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫാഷൻ ഡിസൈനറായ പ്രീത (29) ആണ് മരിച്ചത്. എന്നാൽ പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു.

ഇന്നലെ വൈകിട്ടോയെയാണ് യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവിവരം യുവതിയുടെ വീട്ടുകാരെ വിളിച്ചറിച്ചില്ലെന്നാണ് ആരോപണം. ഭർത്താവിന്റെ വീടിന് സമീപമുള്ള മറ്റൊരാളാണ് വീട്ടുകാരെ മരണവിവരം വിളിച്ചറിയിക്കുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.


പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും മർദ്ദനമേറ്റതായുമാണ് ആരോപണം. മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നുമുള്ള ആരോപണമാണ് പെൺകുട്ടിയുടെ വീട്ടുകാർ ഉന്നയിക്കുന്നത്.

ഇത് സംബന്ധിച്ച് ബന്ധുക്കൾ പുണെ പോലീസിൽ പരാതി നൽകി. ഭർത്താവിനേയും ഭർത്താവിന്റെ അമ്മയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!