KSDLIVENEWS

Real news for everyone

അപകടസ്ഥലത്തുനിന്ന് മുങ്ങിയത് ടൂര്‍ ഓപ്പറേറ്ററെന്ന് പറഞ്ഞ്; ഡ്രൈവര്‍ക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി

SHARE THIS ON

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോജോ പത്രോസ് എന്ന ജോമോനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ജോമോനെതിരേ ആദ്യം കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജോമോന്റെ അറസ്റ്റ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ രേഖപ്പെടുത്തിയത്.

ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍. അശോകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും ഇരുവാഹനങ്ങള്‍ക്കും ഇടയിലൂടെ കടന്നുപോയ കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!