മാപ്പെഴുതാന്‍ സവര്‍ക്കറല്ല, ഇവിടുത്തെ സര്‍ക്കാര്‍ പെരുമാറുന്നത് BJP യെ പോലെ’; കാലടിയില്‍ എത്തി പ്രകാശ് രാജ്

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. വി സി പറയുമ്പോള്‍ മാപ്പെഴുതി നല്‍കാന്‍ വിദ്യാര്‍ത്ഥികൾ സവര്‍ക്കര്‍മാരല്ലെന്നും അവര്‍ ഗോഡ്സെയെപ്പോലെ അക്രമകാരികളല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണം. ഇത് നിങ്ങളുടെ മണ്ഡലമാണ്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കാന്‍ മന്ത്രി ശ്രമിക്കണം. അവര്‍ എങ്ങനെ സമരം ചെയ്തു എന്ന് ചര്‍ച്ച ചെയ്യുന്ന മന്ത്രി അവര്‍ എന്തിന് സമരം ചെയ്തു എന്ന് ചിന്തിക്കാന്‍ തയ്യാറാകണമെന്നും പ്രകാശ് രാജ് പറഞ്ഞു.

