KSDLIVENEWS

Real news for everyone

ഡല്‍ഹി ജയം ബിജെപിക്കുള്ള കെജ്‌രിവാളിന്‍റെ മുന്നറിയിപ്പ്; മറ്റു സംസ്ഥാനങ്ങളിലും വേരുറപ്പിക്കാന്‍ AAP

SHARE THIS ON

ന്യൂഡല്‍ഹി: ഡല്‍ഹി നഗരസഭാ ഭരണം 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിക്ക് നഷ്ടപ്പെട്ടു. അതിവേഗം വളരുന്ന ആംആദ്മി പാര്‍ട്ടി 134 സീറ്റ് നേടിയാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കിയത്. രാജ്യ തലസ്ഥാനത്തെ വലിയ കോര്‍പ്പറേഷന്റെ അമരത്തേക്ക് ആംആദ്മി പാര്‍ട്ടി എത്തുമ്പോള്‍ ബിജെപിയ്ക്ക് അത് വലിയ തിരിച്ചടിയാണ്. കെജ്രിവാളിന് ദേശീയ രാഷ്ട്രീയത്തിലെ സ്വപ്നങ്ങള്‍ സഫലമാക്കാനുള്ള വഴിയിലെ ഒരു വലിയ വിജയം.

ആംആദ്മി പാര്‍ട്ടിക്കാരുടെ ആഹ്ലാദം ഡല്‍ഹിയിലെ തെരുവുകളിലാകെ നിറഞ്ഞൊഴുകുകയാണ്. മൂന്ന് നഗരസഭകള്‍ ചേര്‍ത്ത് ഒറ്റ നഗരസഭയാക്കി മാറ്റി, വാര്‍ഡ് പുനര്‍വിഭജനം നടത്തി വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും അവസാനംവരെ നടത്തിയതാണ് ബിജെപി. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും തന്നെ വാര്‍ഡുകളില്‍ പ്രചാരണത്തിനിറങ്ങി. ആംആദ്മി പാര്‍ട്ടിക്കാര്‍ അഴിമതിക്കാരാണെന്ന് പ്രചരിപ്പിച്ചു. പക്ഷേ, 15 വര്‍ഷം ഭരിച്ച നഗരസഭയിലെ വികസനത്തെക്കുറിച്ച് ജനങ്ങളോട് പറയാന്‍ ബിജെപി മറന്നു. അത് ജനങ്ങള്‍ മനസ്സിലാക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!