കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അന്താരാഷ്ട്ര വനിതാ ദിനമാചരിച്ചു

കാസർകോട് : അന്താരാഷ്ട്ര വനിതാ ദിനാചരണം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.
സ്വാതന്ത്ര്യത്തിന്റെ 75ാം വർഷവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ വനിതാ സെല്ലിന്റെ സഹകരണത്തോടെ കാസർകോട് ഗവ.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന നടന്ന സെമിനാർ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉൽഘാടനം ചെയ്തു.
പ്രിൻസിപ്പാൾേ ഡോ. കെ.കെ ഹരി കുറുപ്പ് അധ്യക്ഷത വഹിച്ചു
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ലെക്ച്ചററും എഴുത്തുക്കാരിയുമായ ഡോ നിഷി ജോർജ് പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ സരിത മുഖ്യാതിഥിയായിരുന്നു.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ പി സി ഷി ലാസ്, അവളിടം യുവതി ക്ലബ്ബ് ഭാരാവാഹികളായ സാലിസ അബ്ദുല്ല, രജ്ഞിനി , വിദ്യാർത്ഥി യൂണിയൻ ജന സെക്രട്ടറി ആയിഷത്ത് മഷ്മൂമ , യൂത്ത് കോർഡിനേറ്റർ മായ മുഹമ്മദ് കുഞ്ഞി എരിയപ്പാടി,ഗൗതം ബെള്ളൂർ, സവാദ് കുമ്പഡാജെ, പ്രസംഗിച്ചു.
വനിതാ സെൽ കോർഡിനേറ്റർ ഡോ എ പി സുജാത സ്വാഗതവും യൂത്ത് കോർഡിനേറ്റർ എം എ നജീബ് നന്ദിയും പറഞ്ഞു.

