KSDLIVENEWS

Real news for everyone

നബി വിരുദ്ധ പരാമർശം, ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ, നയതന്ത്ര ഉദ്യാഗസ്ഥർക്ക് കത്ത്

SHARE THIS ON

ദില്ലി : ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങൾക്കുണ്ടായ അതൃപ്തി പരിഹരിക്കാൻ കേന്ദ്ര നീക്കം. വിഷയത്തിൽ ഗൌരവകരമായി ഇടപെട്ട് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യാഗസ്ഥർക്ക് വിദേശകാര്യ സെക്രട്ടറി സന്ദേശം അയച്ചു. കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കണമെന്ന് സന്ദേശം. ഇന്ത്യക്കെതിരായ നീക്കങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശം നൽകി. അൽഖ്വൈദയുടെ ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെയാണ് നീക്കം. 

നബി വിരുദ്ധ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഇറാഖ്, ലിബിയ, യുഎഇ, മലേഷ്യ, ഖത്തർ,  അടക്കം 15 രാജ്യങ്ങളാണ് പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ തുർക്കിയാണ്  പ്രവാചക വിരുദ്ധ പരാമർശത്തെ അപലപിച്ചത്. അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെയാണ് തുർക്കിയും നബി വിരുദ്ധ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്. 

വിവാദ പ്രസ്താവന നടത്തിയവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ട്. ബിജെപി നേതാവ് നുപുർ ശർമ്മയെ മുബൈ പൊലീസ് ചോദ്യം ചെയ്യും. ജൂൺ 22ന് മുംബൈ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. റാസ അക്കാദമി ജോയിന്‍റ് സെക്രട്ടറി ഇർഫാൻ ഷെയ്ക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തൽ, രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. താനെയിലെ അമ്പർനാഥിലും നൂപുർ ശർമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്ലിം വെൽഫയർ കമ്മറ്റിയുടെ പരാതിയിലാണ് നടപടി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!