KSDLIVENEWS

Real news for everyone

നുണ കെട്ടിപ്പൊക്കിയിട്ടും LDF വീണ്ടും അധികാരത്തില്‍വന്നു, നുണപ്രചാരണം നടത്തുന്നവർ തുടരട്ടെ- പിണറായി

SHARE THIS ON

തിരുവനന്തപുരം: നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടും അതേ അവസ്ഥയില്‍ തുടരുന്നതുകൊണ്ടുമാണ് അത്. അവര്‍ നുണപ്രാചരണം തുടര്‍ന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ സര്‍ക്കാരാണെന്നും ഒപ്പം നിന്ന സര്‍ക്കാരാണെന്നും ഏത് ആപല്‍ഘട്ടത്തിലും തങ്ങളെ കൈയ്യൊഴിഞ്ഞിട്ടില്ലെന്നും ജനങ്ങള്‍ക്കറിയാം. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. സര്‍ക്കാര്‍ തുടരുന്നത് അതേ നയമാണ്. സര്‍ക്കാരിനെതിരേ നില്‍ക്കുന്നവര്‍ അവരുടെ നയം തുടരും. അത് അവര്‍ തുടരട്ടെ. അതിലേക്ക് കൂടുതലായി കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തിയെന്ന് സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ജവഹര്‍ നഗറിലെ കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍നിന്ന് ക്ലിഫ് ഹൗസിലേക്ക് പലതവണ ബിരിയാണിപ്പാത്രങ്ങള്‍ കൊണ്ടുവന്നെന്നും അതില്‍ ലോഹം ഉണ്ടായിരുന്നെന്നും എറണാകുളത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയശേഷം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍, ആരോപണം രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നും വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!