KSDLIVENEWS

Real news for everyone

തളങ്കര മാലിക് ദീനാര്‍ (റ) ഉറൂസ് ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ; ആത്മ നിർവൃതിയുടെ നാളുകൾക്ക് വേണ്ടി നാടൊരുങ്ങുന്നു

SHARE THIS ON

തളങ്കര: കേരളത്തില്‍ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദിലെ മാലിക് ദീനാര്‍ (റ) ഉറൂസിന്റെ തീയതി നിശ്ചയിച്ചു. 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 15 വരെ ഉറൂസ് നടക്കുമെന്ന്‌ഓഫീസ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിവിധ ദേശങ്ങളില്‍ നിന്ന് ജാതിമത ഭേദമന്യേ പതിനായിരക്കണക്കിന് പേരാണ് ഉറൂസ് ദിനങ്ങളില്‍ ഇവിടെ സന്ദര്‍ശനത്തിനെത്താറുള്ളത്.

ഇസ്‌ലാമിക പ്രബോധനവുമായി അറേബ്യന്‍ മണ്ണില്‍ നിന്നും പായക്കപ്പലിലെത്തിയ മാലിക് ദിനാറും അനുയായികളും കേരളത്തിലും ദക്ഷിണ കര്‍ണാടകയിലുമായി സ്ഥാപിച്ച 10ഓളം പള്ളികളിലൊന്നാണ് തളങ്കരയിലേത്. ഇന്‍ഡ്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദാണ് മാലിക് ഇബ്നു ദീനാര്‍ പണിത പ്രഥമ പള്ളി. എട്ടാമത്തെ പള്ളിയാണ് കാസര്‍കോട്ടേതെന്നാണ് കരുതുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ മഖ്ബറകളിലൊന്ന് കൂടിയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

ഉറൂസിന്റെ ഭാഗമായി മതപ്രഭാഷണമടക്കമുള്ള വിവിധ പരിപാടികള്‍ നടക്കും. മത പണ്ഡിതന്മാരും പ്രമുഖ വ്യക്തികളും ജന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!