KSDLIVENEWS

Real news for everyone

ജില്ലയിൽ വരുന്ന രണ്ട് ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

SHARE THIS ON

കാസര്‍കോട്: ജില്ലയില്‍ വരുന്ന അടുത്ത രണ്ട് ദിവസങ്ങളിൽ (ഞായര്‍, തിങ്കള്‍) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ മഴ ശക്തിപ്പെടുന്നതിനും കാര്യങ്കോട് പുഴയില്‍ വീണ്ടും വെള്ളം ഉയരുന്നതിനും സാധ്യതയുണ്ട്. അതിനാല്‍ ആ പ്രദേശത്തുള്ള വരെ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് മാറിതാമസിപ്പിക്കുന്നതിന് റവന്യു അധികൃതര്‍ക്ക് ആവശ്യമായ എല്ലാ ഉത്തരവുകളും നല്‍കിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ബന്ധുവീടുകളിലും സൗകര്യപ്രദമായി മാറി താമസിക്കണം. മാലോത്ത്, കിനാനൂര്‍,കരിന്തളം വില്ലേജ് പരിധികളില്‍ മുന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാസർഗോഡ് ചന്ദ്രഗിരിപ്പുഴ, തേജസ്വിനി, ഷിറിയ എന്നീ പുഴകളും കര കവിഞ്ഞ് ഒഴുകി സമീപ വീടുകളിൽ വെള്ളം കയറിയതിനാൽ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. 500;ലധികം കുടുംബങ്ങളെ വിവിധ സ്ഥലങ്ങളിൽ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!