“യു.പിയിൽ നടക്കുന്നത് യോഗിയുടെ ഭീകരത, അയാളുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു” മുന്നറിയിപ്പുമായി പ്രശാന്ത് ഭൂഷൺ

ദില്ലി : യോഗിയുടെ ഭീകരതയാണ് ഉത്തർപ്രദേശിൽ നടക്കുന്നതെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.മലയാളി മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനുൾപ്പെടെ നാലുപേരെ തീവ്രവാദ വിരുദ്ധ നിയമം ചുമത്തി അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം . ‘ ഹൃത്രാസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോയ കെ.യു.ഡബ്ല്യ.ജെ ഡൽഹി ഘടകം സെക്രട്ടറിയെ തീവ്രവാദ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു . ഇത് ഉത്തർപ്രദേശിലെ വഞ്ചകൻ അഴിച്ച് വിടുന്ന ഭീകരതയാണ് . അയാളുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു , ‘ പ്രശാന്ത് ഭൂഷ ട്വീറ്റ് ചെയ്തു .
ബുധനാഴ്ചയാണ് സിദ്ദീഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും പൊലിസ് അറസ്റ്റ് ചെയ്യുന്നത് . ഇവർക്കെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തു . ഹൃത്രാസിൽ സവർണർ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ദലിത് പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകുന്ന വഴി മധുരയിൽ വെച്ചായിരുന്നു അറസ്റ്റ് .

