കൊൽക്കത്തയിൽ ബിജെപി റാലിയിൽ സംഘർഷം ; നിരവധി പേർക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച നബന്ന ചലോ റാലി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സംഘര്‍ഷം . മുന്‍നിര നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് ബിജെപി ആരോപിച്ചു.
പൊലീസ് ബാരിക്കേഡ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മഷി കലര്‍ത്തിയ വെള്ളം ജലപീരങ്കിയില്‍ ഉപയോഗിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി.

