കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ആർ ടി ഒ ഓഫീസിലെ അസി . മോട്ടോർ ഇൻസ്പെക്ടർ അനിലിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് . മാവുങ്കാലിലുള്ള വീട്ടിൽ ഇന്നു രാവിലെയാണ് റെയ്ഡ് ആരംഭിച്ചത് . ഒരേ സമയം ഓഫീസിലും റെയ്ഡു നടക്കുന്നുണ്ട്.അനധികൃതമായി പണം സമ്പാദിക്കുന്നുവെന്ന സൂചനകളെ തുടർന്ന് പി എസ് ശശിധരന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും എത്തിയ വിജിലൻസ് സംഘമാണ് റെയ്ഡ് നടത്തുന്നത് . കൂടുതൽ വിവരങ്ങൾ പുറത്തായിട്ടില്ല .

