KSDLIVENEWS

Real news for everyone

സൈനുദീൻ വധശ്രമം മാസം ഒന്ന് പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ് , എസ്‌ഡിപിഐ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

SHARE THIS ON

കുമ്പള : എസ്‌ഡിപിഐ ആരിക്കാടി കടവത്തെ ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് എസ് ഡി പി ഐ പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി. വെള്ളിയാഴ്ച്ച രാവിലെ 10 30 മണിക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി, ബാരിക്കേട്
ഉപയോഗിച്ചു പ്രതിഷേധ മാർച്ച്‌ കുമ്പള പഞ്ചായത്തിന്റെ മുമ്പിൽ നിന്നും പോലീസ് തടയുകയായിരുന്നു,
കുമ്പള കോയിപ്പാടി കടപ്പുറത്തെ ശാക്കിർ വധക്കേസിലടക്കം പ്രതിയായ നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന നിരവധി കുറ്റകൃത്യയങ്ങളിൽ ഏർപെട്ടിട്ടുള്ള ബാസിത്തിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയ ഗുണ്ട സംഘത്തെ പിടികൂടാനാവാതെ പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുന്നതിൽ വ്യാപക പ്രധിഷേധം ഉയർന്നിട്ടുണ്ട്, കുമ്പളയിലെ ക്രിമിനൽ മാഫിയ സംഘങ്ങള അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സമ്മർദ്ദ മൂലമാണെന്നുള്ള ജനങ്ങളുടെ ന്യായമായ സംശയത്തിൽ നിന്ന് പോലീസിനു ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് എസ്‌ഡിപിഐ നേതാക്കൾ പറഞ്ഞു, കഞ്ചാവ് മാഫിയകളുടെ കൂലി പറ്റി പ്രദേശിക നേതാക്കന്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് എസ്ഡിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കഞ്ചാവ് മാഫിയകളെ സംരക്ഷിക്കാമെന്നു ആരും കരുതേണ്ടെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി, പോലീസിന്റെ നിസ്സംഗത അവസാനിപ്പിച്ചു എത്രയും പെട്ടന്ന് പ്രതികളെ പിടികൂടണമെന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ സമരമുറയിലേക്ക് പാർട്ടി മുന്നോട്ടു നീങ്ങേണ്ടി വരുമെന്ന് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ ബഡാജെ മുന്നറിയിപ്പ്‌ നൽകി.
നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് പാക്യര പോലീസ് സ്റ്റേഷൻ മാർച്ച് ഉൽഘടനം ചെയ്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!