KSDLIVENEWS

Real news for everyone

അന്‍സിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

SHARE THIS ON

തൃശൂര്‍ വെമ്ബല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന്‍ കെ എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്.

നവംബര്‍ ഒന്നാം തിയതി പുലര്‍ച്ചെയാണ് ദേശീയപാതയില്‍ അപകടമുണ്ടായത്. വെറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ ചികിത്സയിലാണ്.

2019ലെ മിസ് കേരള വിജയിയാണ് അന്‍സി കബീര്‍. ഇതേ വര്‍ഷം റണ്ണറപ്പായിരുന്നു അഞ്ജന ഷാജന്‍. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അന്‍സി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുവരും മോഡലിങ് രം​ഗത്ത് സജീവമായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!