KSDLIVENEWS

Real news for everyone

കെ.പി.എ.സി ലളിത തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

SHARE THIS ON

കൊച്ചി: നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. എന്നാൽ കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!