KSDLIVENEWS

Real news for everyone

‘ഒരോ കുടുംബത്തിനും 5,500 രൂപ മാസ വാടക’; വിഴിഞ്ഞം വിഷയത്തില്‍ നിയമസഭയില്‍ ചട്ടം 300 അനുസരിച്ച്‌ മുഖ്യമന്ത്രിയുടെ പ്രസ്താവന

SHARE THIS ON

വിഴിഞ്ഞം സംഭവത്തില്‍ നിയമസഭയില്‍ ചട്ടം 300 അനുസരിച്ച്‌ മുഖ്യമന്ത്രിയുടെ പ്രസ്താവന. സമരസമിതിയുമായി തുറന്ന മനസോടെ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുമെന്നും ഓരോ കുടുംബത്തിനും 5,500 രൂപ മാസ വാടക നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ( kerala cm reads declaration on vizhinjam as per rule 300 )

‘വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ച്ചാല്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. സമരസമിതിയുമായി തുറന്ന മനസ്സോടെ ചര്‍ച്ച നടത്തി. നിര്‍മ്മാണം നിര്‍ത്തണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ കാര്യത്തിലും ധാരണയായി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉന്നതല സമിതിയുണ്ട്. ചീഫ് സെക്രട്ടറി നേതൃത്വം നല്‍കും. ഫ്‌ളാറ്റുകള്‍ നിര്‍മ്മാണം ഒന്നര കൊല്ലത്തിനകം പൂര്‍ത്തിയാക്കും. വാടക രണ്ടുമാസത്തേക്ക് അഡ്വാന്‍സായി നല്‍കും. പുരോധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതപ്പെടുത്തും.

മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍ പെട്രോള്‍ എഞ്ചിനുകളായി മാറ്റാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. കര്‍ദിനാള്‍ ക്ലിമീസ് എടുത്ത മുന്‍കൈയും ഇടപെടലും പ്രത്യേകം പരാമര്‍ശിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയോട് സഹകരിക്കണം. വികസന പദ്ധതികള്‍ നടപ്പാക്കുക മാനുഷിക മുഖത്തോടെയാകും. ഇതുവരെയുള്ള എല്ലാ പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ‘- മുഖ്യമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം സമരം ഇന്നലെയാണ് ഒത്തുതീര്‍പ്പായത്. 140 ദിവസത്തെ സമരമാണ് ഇതോടെ അവസാനിച്ചത് സാമുദായിക കലാപത്തിലേക്ക് പോകാതിരിക്കാന്‍ ലത്തീന്‍ സഭ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും യൂജിന്‍ പെരേര പറയുന്നു. സമരം നടത്തിയത് പണത്തിന് വേണ്ടിയല്ലെന്നും അദാനിയുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് പണം വേണ്ടെന്നും യൂജിന്‍ പെരേര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!