KSDLIVENEWS

Real news for everyone

ശമ്പള പ്രതിസന്ധി തീരാതെ കെഎസ്‌ആര്‍ടിസി; പ്രതിമാസ നഷ്ടം 217 കോടി രൂപ

SHARE THIS ON

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ (ksrtc)ശമ്ബള പ്രതിസന്ധി (salary issue)ഇത്തവണയും സങ്കീര്‍ണമാകുന്നു.നാളെ ശമ്ബളം വിതരണം ചെയ്യുമെന്നാണ് തൊഴിലാളി യുണിയനുകള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ കൊടുത്ത 30 കോടി രൂപ ഇന്ന് കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ എത്തും. എന്നാല്‍ 52 കോടി രൂപ കൂടി ഉണ്ടെങ്കില്‍ മാത്രമേ ശമ്ബളം നല്‍കാനാകൂ. ഇത് കെ ടി ഡി എഫ് സിയില്‍ നിന്നും എസ് ബി ആയില്‍ നിന്നും വായ്പ ആയി എടുക്കാനാണ് ശ്രമം.

KSRTCയുടെ ഒരു മാസത്തെ വരവും ചെലവും ഒന്ന് നോക്കാം.

ബസുകളില്‍ നിന്നുള്ള വരുമാനം -151 കോടി
ടിക്കറ്റ് ഇതര വരുമാനം- 7 കോടി
ആകെ വരുമാനം -158 കോടി

ഇനി ചെലവ് നോക്കാം

ശമ്ബളവും ആനുകൂല്യങ്ങളും -98 കോടി
പെന്‍ഷന്‍ – 69 കോടി
ഡീസല്‍ ചെലവ് -89 കോടി
തിരിച്ചടവ് – 91 കോടി
സ്പെയര്‍ പാര്‍ട്സ് -7 കോടി
പ്രോവിഡന്റ് ഫണ്ട് – 3 കോടി
ഇന്‍ഷൂറന്‍സ് -10 കോട

മറ്റു ചെലവുകള്‍ -8 കോടി
ആകെ ചെലവ് -375 കോടി
പ്രതിമാസ നഷ്ടം – 217 കോടി

കെഎസ്‌ആര്‍ടിസി വര്‍ക്ക്ഷോപ്പുകളുടെ എണ്ണം അ‍ഞ്ചിലൊന്നാക്കും; കാര്യക്ഷമത ഉറപ്പാക്കാനെന്ന് മാനേജ്മെന്റ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസില്‍ വര്‍ക്ക്ഷോപ്പുകളുടെ എണ്ണം അഞ്ചിലൊന്നായി ചരുക്കാന്‍ മാനേജ്മെന്റ്.ഇതോടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും തൊഴിലാളികളുടെ കാര്യക്ഷമത കൂടുതല്‍ ഉറപ്പിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍.കോര്‍പറേഷന്റെ നവീകരണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്

സംസ്ഥാനത്ത് ആകെ 100 വര്‍ക്ക്ഷോപ്പുകളാണ് കെഎസ്‌ആര്‍ടിസിക്ക് ഉള്ളത്. ഇത് 22 എണ്ണമാക്കി ചുരുക്കാനാണ് തീരുമാനം. ഇതിനായി തെരഞ്ഞെടുക്കുന്ന വര്‍ക്ക്ഷോപ്പുകളെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആധുനിക തൊഴിലിടങ്ങളാക്കി മാറ്റും.

തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്, മാവേലിക്കര, എടപ്പാള്‍, കോഴിക്കോട് , ആലുവ എന്നീ സ്ഥലങ്ങളിലെ റീജണല്‍ വര്‍ക്ക് ഷോപ്പുകളും ജില്ലാ വര്‍ക്ക്ഷോപ്പുകളുമാണ് നവീകരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികളിലേക്ക് മാനേജ്മെന്റ് കടന്നുകഴിഞ്ഞു. നവീകരണത്തിന്റെ ഭാഗമായി ഇവിടങ്ങളില്‍ കൈകൊണ്ടുള്ള പെയിന്റിംഗ് ഒഴിവാക്കി സ്പ്രേ പെയിന്റിംഗ് ബൂത്തുകള്‍ തുടങ്ങി. വാഹനങ്ങള്‍ കഴുകാനും ടയര്‍ മാറാനും യന്ത്രം സ്ഥാപിക്കും.

ആധുനികവല്‍കരണത്തിന്റെ ഭാഗമായി ലൈലന്റിന്റെ സാങ്കേതിക സഹാത്തോടെ എടപ്പാളില്‍ എഞ്ചിന്‍ റീ കണ്ടീഷന്‍ പ്ലാന്റ് വരും. ഇതിനായി തെരഞ്ഞെടുത്ത എ‍ഞ്ചിനീയര്‍‌മാര്‍ക്കും മെക്കാനിക്കുകള്‍ക്കും ലൈലെന്റില്‍ കന്പനിയില്‍ പരിശീലനം തുടങ്ങി കഴിഞ്ഞു. സമാന രീതിയില്‍ തിരുവനന്തപുരത്ത് ടാറ്റയുമായി സഹകരിച്ച്‌ എഞ്ചിന്‍ റീകണ്ടീക്ഷനിംഗ് പ്ലാന്റ് വരും. ഇതോടൊപ്പം കെഎസ്‌ആര്‍ടിസി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടേയും ബോഷ് ഡീസല്‍ പമ്ബിന് വേണ്ടിയുള്ള പ്രത്യേക കാലിബ്രേഷന്‍ യൂണിറ്റ് തിരുവനന്തപുരത്ത് ഉടന്‍ തുടങ്ങാനും നടപടികള്‍ തുടങ്ങി. ഇത്തരം നടപടികളോടെ അറ്റകുറ്റപ്പണികള്‍ കൂടുതല്‍ കാര്യക്ഷമാക്കാനും ചെലവ് ചുരുക്കാനുമാകുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ പ്രായോഗികമല്ലാത്ത മറ്റൊരു തീരുമാനം എന്നാണ് ജീവനക്കാരുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!