KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തര്‍ക്കമാണെങ്കില്‍ ഭാവി എന്താകുമെന്ന് കെ.കെ. ഷൈലജ

SHARE THIS ON

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയിട്ടും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ചയുടെ പേരില്‍ നടക്കുന്ന ചരടുവലികളെ വിമർശിച്ച്‌ സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ.

ജനവിധിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്നും ഷൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കില്‍ ഭാവിയില്‍ സർക്കാരിന് ഏതെങ്കിലുമൊരു വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ എന്നും അവർ ചോദിച്ചു. മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്. എല്‍ഡിഎഫിന്റെ പരാജയകാരണങ്ങള്‍ വിലയിരുത്തി ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും രാഷ്ട്രീയ സംഭവവികാസങ്ങള്‍ ശരിയായി ചർച്ച ചെയ്തും ഞങ്ങള്‍ മുന്നോട്ടുപോകുമെന്നും ഷൈലജ പറഞ്ഞു.

എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സർക്കാർ രൂപീകരിക്കാൻ കോണ്‍ഗ്രസ് തയാറായില്ലെങ്കില്‍ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും ഷൈലജ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!