കനത്ത മഴ
സംസ്ഥാനത്ത് കൊങ്കൺ വഴിയുള്ള ട്രയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള നാലു ട്രെയിനുകള്‍ റദ്ദാക്കി- സതേണ്‍ റെയില്‍വേ അറിയിച്ചു. ഞായറാഴ്ച മുതല്‍ ഈ മാസം 20 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകള്‍
തിരുവനന്തപുരം-ലോകമാന്യതിലക് സ്‌പെഷല്‍ ട്രെയിന്‍, ലോകമാന്യതിലക്-തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍, ന്യൂഡല്‍ഹി-തിരുവനന്തപുരം , തിരുവനന്തപുരം-ന്യൂഡല്‍ഹി രാജധാനി സൂപ്പര്‍ഫാസ്റ്റ് സ്‌പെഷള്‍ ട്രെയിന്‍
വഴിതിരിച്ചുവിടുന്നവ
എറണാകുളത്തു നിന്നും നിസാമുദ്ദീനിലേക്കു പോകുന്ന എറണാകുളം ജംഗ്ഷന്‍ ഹസ്രത് നിസാമുദ്ദീന്‍ ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍, നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്കു വരുന്ന ഹസ്രത് നിസാമുദ്ദീന്‍ എറണാകുളം ജംഗ്ഷന്‍ തുരന്തോ വീക്ക്ലി സ്‌പെഷല്‍ ട്രെയിന്‍
ഈ ട്രയിനുകളുടെ ഇരുദിശയിലേക്കുമുള്ള സര്‍വീസും വഴിതിരിച്ചുവിടും
കനത്ത മഴയെ തുടര്‍ന്നു കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതോടെ ഇതുവഴിയുള്ള നാലു ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്ച മുതല്‍ ഈ മാസം 20 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്